ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗം വരുന്നു; അമൽ നീരദ്-നസ്ലൻ ചിത്രത്തിൽ ടോവിനോയും
						
		
						
				
ഇപ്പോഴിതാ, ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.
			
		          
	  
	
		
										
								
																	അമൽ നീരദിന്റെ സിനിമകളിൽ കൾട്ട് ഫാൻസുള്ള ചിത്രമാണ് ബാച്ച്‌ലർ പാർട്ടി. ആസിഫ് അലി, റഹ്മാൻ, ഇന്ദ്രജിത്ത്, കലാഭവൻ മണി, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോൾ പുതിയ സിനിമയ്ക്കായുള്ള ഒരുക്കത്തിലാണ് അമൽ നീരദ്. ഇപ്പോഴിതാ, ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.
 
 			
 
 			
			                     
							
							
			        							
								
																	
	 
	പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ പറയുന്നത്. അമൽ നീരദും നസ്ലനും കഴിഞ്ഞ ദിവസം ഒരുമിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇത് ബാച്ച്‌ലർ പാർട്ടിയുടെ രണ്ടാം ഭാഗമാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. നസ്ലനെ കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രമാകുന്നു.
	 
	ചിത്രത്തിൽ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ബാച്ച്‌ലർ പാർട്ടിയുടെ തുടർച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വൽ സീക്വൽ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.