Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞു: നിഖില വിമല്‍

ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞു: നിഖില വിമല്‍

നിഹാരിക കെ.എസ്

, തിങ്കള്‍, 24 ഫെബ്രുവരി 2025 (11:25 IST)
ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ നിലവിളിച്ച് കരഞ്ഞിരുന്നുവെന്ന് നടി നിഖില വിമല്‍. ഇമോഷണല്‍ സിനിമകള്‍ കാണാന്‍ പോലും തനിക്ക് ഇഷ്ടമല്ല എന്ന് പറയുന്നതിനിടെയാണ് ഇഎംഎസ് മരിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് നിഖില സംസാരിച്ചത്. തനിക്ക് ചെറുപ്പത്തില്‍ വിക്ക് ഉണ്ടായിരുന്നതു കൊണ്ട്, ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നതെന്നും നിഖില പറഞ്ഞു.
 
”ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞിരുന്നു. ചെറുപ്പത്തില്‍ എനിക്ക് വിക്കുണ്ടായിരുന്നു. അതിനാല്‍ എന്നെ വീട്ടിലുള്ളവര്‍ ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാല്‍ എന്റെ വിചാരം ഇഎംഎസ് എന്റെ ശരിക്കുമുള്ള അച്ചച്ചന്‍ ആണെന്നാണ്.
 
ഇംഎംഎസ് മരിച്ചപ്പോള്‍ എനിക്ക് അറിയാവുന്ന പേരാണല്ലോ എന്ന് കരുതി വീട്ടുകാര്‍ എന്നോട് മോളേ ഇഎംഎസ് മരിച്ചു പോയി എന്ന് പറഞ്ഞു. അയ്യോ ഇഎംഎസ് അച്ഛച്ചന്‍ മരിച്ചു പോയെ എന്ന് നിലവിളിച്ച കരയുകയായിരുന്നു ഞാന്‍', എന്നാണ് നിഖില ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Oru Vadakkan Veeragadha Re Release: രണ്ടാം വരവിൽ 'ചന്തു' എത്ര നേടി? 16 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്