Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞാൽ നടിമാർക്ക് ആരാധകർ കുറയും, ഇപ്പോഴും നടിയായിരിക്കാൻ കാരണം ഭർത്താവെന്ന് പ്രിയാമണി

Priyamani

അഭിറാം മനോഹർ

, തിങ്കള്‍, 5 ഫെബ്രുവരി 2024 (19:45 IST)
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി പ്രിയാമണി. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന സമയത്ത് ടെലിവിഷന്‍ പരിപാടികളിലും താരം സജീവമായിരുന്നു. നേര് എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ അടുത്തിടെ താരം മലയാളത്തിലേക്ക് മടങ്ങിവന്നിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റിയും വിവാഹത്തെപറ്റിയുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.
 
ഭാരതിരാജ സംവിധാനം ചെയ്ത എവരെ അടഗാഡു എന്ന തെലുങ്ക് സിനിമയിലൂടെയായിരുന്നു പ്രിയാമണിയുടെ സിനിമാപ്രവേശം. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒട്ടെറെ സിനിമകളില്‍ താരം അഭിനയിച്ചു. പരുത്തിവീരന്‍ എന്ന സിനിമയിലെ പ്രകടനമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. 2017ല്‍ ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയുമായിട്ടായിരുന്നു വിവാഹം. ഇതിനെ തുടര്‍ന്ന് കുറച്ച് കാലം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും താരം വീണ്ടും അഭിനയത്തില്‍ സജീവമാണ്. അടുത്തിടെ ഷാറൂഖ് സിനിമയായ ജവാനിലും താരം അഭിനയിച്ചിരുന്നു.
 
നടിമാര്‍ വിവാഹിതരായാല്‍ ആരാധകര്‍ കുറയുമെന്നും വിവാഹം കഴിഞ്ഞാല്‍ നടിക്ക് അഭിനയിക്കാന്‍ യോഗ്യതയില്ലെന്നുമുള്ള മനോഭാവമാണ് സമൂഹത്തിന് പണ്ട് ഉണ്ടായിരുന്നതെന്നും അത്തരത്തില്‍ നായികമാര്‍ പിന്നീട് സഹോദരി വേഷത്തില്‍ ചുരുങ്ങുമായിരുന്നുവെന്നും പ്രിയാമണി പറയുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞും നായികമാര്‍ സിനിമകള്‍ ചെയ്യുന്നു. കാര്യങ്ങള്‍ പഴയത് പോലെയല്ല. എന്റെ ഭര്‍ത്താവ് കാരണമാണ് എനിക്കിപ്പോഴും നടിയായി ഇരിക്കാന്‍ കഴിയുന്നത്.
 
എനിക്ക് ലഭിക്കുന്ന സിനിമാ അവസരങ്ങളെ പറ്റി ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതില്‍ ഒരു നിയന്ത്രണവും ഭര്‍ത്താവ് ഏര്‍പ്പെടുത്താറില്ല എന്നത് സത്യമാണെന്നും പ്രിയാമണി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആലോചിക്കാന്‍ സമയം കിട്ടിയില്ല': സാനിയയെ എന്തിന് വിവാഹം ചെയ്‌തെന്ന ചോദ്യത്തിന് മാലിക്കിന്റെ മറുപടി