ഹൃത്വിക് റോഷന്‍ സിനിമയായ ഫൈറ്റര്‍ ബോക്‌സോഫീസില്‍ പരാജയമാകാന്‍ കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന വാദവുമായി സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. സിനിമ വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിയാതെ പോയതിന്റെ കാരണം 90 ശതമാനം ഇന്ത്യയ്ക്കാരും വിമാനത്തില്‍ കയറാത്തതുകൊണ്ടാണെന്ന് സംവിധായകന്‍ പറയുന്നു. ശരിക്കും പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറാത്തത് കൊണ്ടാണ് ചിത്രം പരാജയമായത്. അങ്ങനെയുള്ളവര്‍ക്ക് ആകാശത്ത് സംഭവിക്കുന്നത് മനസിലാകുമെന്ന് കരുതുന്നില്ല.
സംവിധായകന്റെ ഈ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. സിനിമയുടെ ഓപ്പണിംഗ് കളക്ഷന്‍ കുറയാനുള്ള കാരണമെന്തെന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ വിശദീകരണം. ഫൈറ്റര്‍ ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ കുതുച്ചുചാട്ടമാണ്. ഇത്തരം സിനിമകള്‍ അധികം വന്നിട്ടില്ല. വലിയ താരങ്ങളെയും സംവിധായകരെയും മാത്രമാണ് പ്രേക്ഷകര്‍ക്ക് പരിചയം ഇതിനിടയില്‍ ഈ ഫ്‌ളൈറ്റുകള്‍ക്ക് എന്ത് കാര്യമെന്ന് ആളുകള്‍ കരുതും. കാരണം നമ്മുടെ നാട്ടിലെ 90 ശതമാനം പേരും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല. ഇത്തരം കഥ കാണുമ്പോള്‍ അത് അന്യഗ്രഹജീവികളെ പോലെ തോന്നും. സിദ്ധാര്‍ഥ് ആനന്ദ് പറയുന്നു.