Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

യഥാര്‍ഥ പേര് വിജയലക്ഷ്മി, രംഭയാകും മുന്‍പ് മറ്റൊരു പേരും; താരസുന്ദരിക്ക് 45-ാം പിറന്നാള്‍

Rambha
, ശനി, 5 ജൂണ്‍ 2021 (11:08 IST)
മലയാളം ഉള്‍പ്പെടെ ഏഴോളം ഭാഷകളില്‍ അഭിനയിച്ച നടി രംഭയ്ക്ക് ഇന്ന് 45-ാം ജന്മദിനം. വിജയലക്ഷ്മി യീതി എന്നാണ് രംഭയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ അമൃത എന്ന പേര് സ്വീകരിച്ചു. പിന്നീടാണ് രംഭയാകുന്നത്. ബോളിവുഡിലെ പ്രമുഖ താരം ദിവ്യ ഭാരതിയുടെ രൂപസാദൃശ്യമുള്ള രംഭയ്ക്ക് തുടക്കകാലം മുതലേ ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. 
 
തെലുങ്ക് സിനിമാ കുടുംബത്തിലാണ് രംഭയുടെ ജനനം. 1992 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലൂടെയാണ് രംഭ തുടക്കം കുറിക്കുന്നത്. മമ്മൂട്ടി, രജനീകാന്ത്, സല്‍മാന്‍ ഖാന്‍, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം രംഭ അഭിനയിച്ചിട്ടുണ്ട്. 
 
പ്രമുഖ വ്യവസായി ഇന്ദ്രന്‍ പത്മനാഥനെ 2010 രംഭ വിവാഹം ചെയ്തു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി വാണി ഭോജന്‍