Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദി പ്രീസ്റ്റിന്റെ വിജയം, പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദിയെന്ന് ആന്റോ ജോസഫ്

ദി പ്രീസ്റ്റിന്റെ വിജയം, പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദിയെന്ന് ആന്റോ ജോസഫ്

കെ ആര്‍ അനൂപ്

, ശനി, 5 ജൂണ്‍ 2021 (09:02 IST)
ബിഗ് സ്‌ക്രീനുകളില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് അടുത്തിടെയാണ് ആമസോണ്‍ പ്രൈമില്‍ എത്തിയത്. കഴിഞ്ഞദിവസം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആമസോണ്‍ പ്രൈം കാഴ്ചക്കാരില്‍ നിന്നും മിനിസ്‌ക്രീന്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ്. 
 
'തിയറ്ററുകളിലും, ആമസോണ്‍ പ്രൈമിലും, ഇന്നലെ 
എഷ്യാനെറ്റിലുടെയും ഈ സിനിമ വന്‍ വിജയമാക്കിയ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി'- ആന്റോ ജോസഫ് കുറിച്ചു
 
ദി പ്രീസ്റ്റ്' ഏപ്രില്‍ 14നായിരുന്നു ആമസോണ്‍ പ്രൈമിലെത്തിയത്. മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് കുടുംബപ്രേക്ഷകരെ തിരിച്ച് തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണിയൊന്നുമില്ല, മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സൗഹൃദം പുതുക്കി താരങ്ങള്‍ !