Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി രേവതി ശിവകുമാർ വിവാഹിതയായി

കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ മൂന്ന് മക്കളിൽ ഒരാളായാണ് രേവതി എത്തിയത്.

Actress Revathy
നടി രേവതി ശിവകുമാർ വിവാഹിതയായി. കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് രേവതി. നന്ദു സു​ദർശൻ ആണ് രേവതിയ്ക്ക് താലി ചാർത്തിയത്. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിനിയാണ് രേവതി. ​
 
ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ മൂന്ന് മക്കളിൽ ഒരാളായാണ് രേവതി എത്തിയത്.
 
ചിത്രത്തിന്റെ തമിഴ് റീമേക്കായ കുസേലനിലും രേവതി അഭിനയിച്ചിരുന്നു. മകന്റെ അച്ഛൻ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളായി രേവതി എത്തിയിരുന്നു. ഒരു വടക്കൻ സെൽഫി, വള്ളീം തെറ്റി പുള്ളീം തെറ്റി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് രേവതിയുടെ മറ്റ് ചിത്രങ്ങൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aamir Khan against Coolie: 'കൂലിയില്‍ അഭിനയിച്ചത് മണ്ടത്തരം, ഇനി ശ്രദ്ധിക്കാം'; കൂലിയിലെ കാമിയോ വേഷത്തെ കുറിച്ച് ആമിര്‍ ഖാന്‍