Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതൊക്കെ കാണുമ്പോൾ അവൾ പുച്ഛത്തോടെ ചിരിക്കാറാണ് പതിവ്': മീനാക്ഷിയെ കുറിച്ച് നമിത പ്രമോദ് പ്രമോദ്

Meenakshi

നിഹാരിക കെ.എസ്

, വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (11:51 IST)
മഞ്ജു വാര്യർ-ദിലീപ് വിവാഹമോചനത്തിന് ശേഷം മകൾ മീനാക്ഷിയും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ദിലീപിനൊപ്പം പല വേദികളിലും മീനാക്ഷി വരാറുണ്ട്. അച്ഛൻ ദിലീപും, നടി കാവ്യ മാധവനും തമ്മിലുള്ള വിവാഹത്തെ മീനൂട്ടി അനുകൂലിച്ചതും, അമ്മ മഞ്ജു വാര്യരിൽ നിന്ന് അവർ അകന്ന് നിൽക്കുന്നതും മീനാക്ഷി ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാൻ കാരണമായി. 
 
എന്നാൽ, ഇത്തരം വാർത്തകളൊന്നും മീനാക്ഷിയെ ഒട്ടും ബാധിക്കാറില്ലെന്ന്, താരപുത്രിയുടെ അടുത്ത സുഹൃത്തും പ്രശസ്ത നടിയുമായ നമിത പ്രമോദ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ടോക്സിക് രീതികളെക്കുറിച്ച് നല്ല ബോധ്യമുള്ള കുട്ടിയാണ് മീനൂട്ടി എന്നാണ് നമിത പറഞ്ഞത്. 
 
മുൻപ്, ദിലീപിന്റെ മകൾ സിനിമയിൽ എത്തിയേക്കുമെന്ന് ചില ഗോസിപ്പുകൾ വന്നപ്പോൾ അത് താൻ മീനൂട്ടിയെ കാണിച്ചിരുന്നുവെന്നും, അതൊക്കെ കാണുമ്പോൾ അവൾ പുച്ഛത്തോടെ ചിരിക്കാറാണ് പതിവെന്നും, നമിത വെളിപ്പെടുത്തി.
 
'മീനാക്ഷി - മീനൂട്ടി എന്റെ വളരെ നല്ല ഫ്രണ്ട് ആണ്. "മീനാക്ഷി സിനിമയിലേക്ക്" എന്നൊക്കെ ഗോസിപ്പുകൾ വരുമ്പോൾ അവൾ കണ്ടിട്ട് പുച്ഛിക്കാറുണ്ട്. ഇത് മാത്രമല്ല, പല ന്യൂസും കണ്ടിട്ട് അവൾ അങ്ങനെ പുച്ഛിച്ചു ചിരിക്കാറാണ് പതിവ്. ഞാൻ ഇങ്ങനെ എന്തോ ന്യൂസ് കണ്ടിട്ട് അവൾക്ക് അയച്ചു കൊടുത്തു. അപ്പോൾ അവൾ എനിക്ക് ഒരു പുച്ഛം ഉള്ള സ്മൈലി അയച്ചു തന്നു. എനിക്ക് തോന്നുന്നത്, അവൾ അതൊന്നും നോക്കാറില്ലെന്നാണ്. കാരണം പലതിലും ഭയങ്കരമായിട്ടുള്ള ടോക്സിസിറ്റി ഉള്ളത് കൊണ്ടായിരിക്കും. അവൾ വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരാളാണ്. പക്ഷെ, കുറച്ചൊക്കെ ഈ പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കുട്ടിയാണ്. വളരെ നിഷ്കളങ്കയായ ഒരു കൊച്ചാണ്', നമിത പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് റോളിൽ പാർവതി തിരുവോത്ത്, കൂടെ വിജയരാഘവനും, പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടൈറ്റിൽ പോസ്റ്റർ പുറത്ത്