Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു സ്ഥിരം റോക്കി ഭായ്,യാത്രയ്ക്കിടെ ദുരനുഭവമുണ്ടായി,ഗതാഗത വകുപ്പ് അധികൃതര്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് നടി റോഷ്‌ന ആന്‍ റോയ്

Roshna Ann Roy

കെ ആര്‍ അനൂപ്

, വെള്ളി, 3 മെയ് 2024 (16:24 IST)
Roshna Ann Roy
മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന ആന്‍ റോയ്. ഇതേ ഡ്രൈവറില്‍ നിന്ന് തനിക്കും റോഡ് യാത്രയ്ക്കിടെ ദുരനുഭവമുണ്ടായിട്ടുണ്ടെന്നും എംവിഡിയോട് അന്ന് പരാതിപ്പെട്ടിരുന്നുവെന്നും റോഷ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറുപ്പില്‍ പറയുന്നു.
 
റോഷ്‌ന ആന്‍ റോയ്‌യുടെ കുറിപ്പ്
 
ഇവിടെ രാഷ്ട്രീയം ചര്‍ച്ചയാക്കാനോ അല്ലെങ്കില്‍ ഒരു ഭാഗം ന്യായീകരിക്കാനോ ഞാന്‍ നില്‍ക്കുന്നില്ല. പക്ഷേ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ. അത്തുപോലെ ഒരു ഇതാണ് ഡ്രൈവര്‍ യദുവിന് കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കള്‍ പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്‍ക്കാര്‍ ആണ് സാക്ഷി, കൂടെ സ്ഥലം എംവിഡിയും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ അറിയാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നതും.
 
ഈ ഒരു വിഷയം ചര്‍ച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എല്ലാവരും വീഡിയോയില്‍ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍. മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു ഞാനും എന്റെ സഹോദരനും. കുന്നംകുളം റൂട്ടില്‍ അറ്റകുറ്റപ്പണി ആയിരുന്നതുകൊണ്ട് ഒരു വണ്ടിക്ക് കഷ്ടിച്ച് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. വളരെ പതുക്കെയാണ് പോയിരുന്നത്. ഇതേ കെസ്ആര്‍ടിസി ബസ് വളരെ വേഗത്തില്‍ പല വണ്ടികളെയും മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകില്‍ കിടന്ന് ഹോണ്‍ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു. പോകാന്‍ സൈഡ് കൊടുക്കാന്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല. എന്നിട്ടും ഇയാള്‍ ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ വണ്ടി എടുത്ത് മുന്നോട്ടുപോയി. ഞാന്‍ വണ്ടി നിര്‍ത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിംഗ് ആയ സ്ഥലം ആയതുകൊണ്ട് വീണ്ടും ഈ കെഎസ്ആര്‍ടിസിക്ക് പിറകില്‍ത്തന്നെ എത്തി. ഒരു രീതിയിലും സൈഡ് ഇല്ലാത്ത സ്ഥലം, അപകട മേഖല, പതുക്കെ പോവുക എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍... എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആര്‍ടിസി ബസുകാര്‍. ഞാനും വാശിയിലായി. അദ്ദേഹം എന്റെ പുറകില്‍ കിടന്ന് ഹോണ്‍ മുഴക്കിയ പോലെ ഞാനും നല്ല രീതിയില്‍ ഹോണ്‍ അടിച്ചു.
 
വളരെ പെട്ടെന്ന് എനിക്ക് മറുപടി കിട്ടി. അദ്ദേഹം നടുറോഡില്‍ വണ്ടി നിര്‍ത്തി അത്രയും യാത്രക്കാര്‍ ഉണ്ടായിരിക്കെ റോക്കിഭായ് കളിക്കാന്‍ ഇറങ്ങി വന്നു. അയാള്‍ വളരെ മോശമായിത്തന്നെയാണ് സംസാരിച്ചതും. ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇതുപോലെതന്നെ വെറും മോശമായ വാക്കുകള്‍ എന്നോട് അയാള്‍ പറഞ്ഞു. ഷോ കാണിച്ച് അയാള്‍ വണ്ടി എടുത്ത് പോവുകയാണ് ഉണ്ടായത്. 
ഞങ്ങള്‍ക്ക് ഇയാള്‍ സംസാരിച്ചതിന്റെ അമര്‍ഷം കുറച്ചൊന്നുമായിരുന്നില്ല. കെഎസ്ആര്‍ടിസി ബസ് കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകളെ കയറ്റാന്‍ സൈഡ് ആക്കി. ഞങ്ങള്‍ മുന്നോട്ട് പോരുകയും ചെയ്തു. അപ്പോഴാണ് എംവിഡിയെ കണ്ടത്. ഞാന്‍ വണ്ടി സൈഡ് ആക്കി കാര്യങ്ങള്‍ വിശദമായി അവരോട് പറഞ്ഞു. അകലെനിന്ന് കെഎസ്ആര്‍ടിസി ബസ് വരുന്നുണ്ടായിരുന്നു. ഞാന്‍ പൊലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവര്‍ വീണ്ടും വണ്ടി അവിടെ നിര്‍ത്തി. അവിടെയും കുറേ നാടകം കളിച്ചു ഇയാള്‍. പൊലീസുകാര്‍ സംസാരിച്ച് സോള്‍വ് ചെയ്ത് വിട്ടെങ്കിലും ഇയാള്‍ ഹീറോ ആയിരുന്നു.
 
ഞാന്‍ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു, അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓര്‍ത്ത്. തിരുവനന്തപുരം വണ്ടി ആയതുകൊണ്ട് ഞാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസിന് പിറകില്‍ ഒരു നമ്പര്‍ ഉണ്ട്, അവിടേക്ക് വിളിച്ച് പരാതി കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ആ ബസിന്റെ ഫോട്ടോ എടുത്ത് വച്ചിരുന്നു. അത് വെച്ച് നമ്പര്‍ നോക്കിയപ്പോള്‍ അങ്ങനെയൊരു നമ്പര്‍ നിലവിലില്ല. ഇയാള്‍ക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് സഹായമായി. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരിയായ എന്നോട് കാണിച്ചതില്‍ യാതൊരു അത്ഭുതവുമില്ല. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയതുകൊണ്ട് യദുവിന് എന്ത് തോന്നിയവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെയുള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാവും. ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് ഞാന്‍ ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. വെറുതെ ആരും കെഎസ്ആര്‍ടിസി ബസിന്റെ ഫോട്ടോ എടുത്തുവെക്കില്ലല്ലോ.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nadikar Movie Review: ടൊവിനോ ചിത്രം നടികര്‍ തിയറ്ററുകളില്‍; ആദ്യ പകുതിക്ക് മികച്ച പ്രതികരണം