Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് ഫാസിലിന്റെ സ്വഭാവം എങ്ങനെ? നടനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് 'ആവേശം' നടി പൂജ മോഹന്‍രാജ്

Pooja Mohanraj

കെ ആര്‍ അനൂപ്

, വ്യാഴം, 2 മെയ് 2024 (09:22 IST)
Pooja Mohanraj
നടി പൂജ മോഹന്‍രാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആളെ മനസ്സിലായെന്ന് വരില്ല, പക്ഷേ ആവേശത്തിലെ ഏറെ ചിരിപ്പിച്ചൊരു രംഗമുണ്ട്. ഫഹദിനൊപ്പം ഡാംഷാറസ് കളിക്കുന്ന നടിയെ ഓര്‍മ്മയുണ്ടോ ? അത് പൂജയാണ്. ഇരട്ട എന്ന സിനിമയിലെ പോലീസുകാരിയും കാതല്‍ എന്ന സിനിമയിലെ തങ്കന്റെ പെങ്ങളായും ഒക്കെ ഇതിനുമുമ്പും നടി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ആവേശത്തില്‍ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി.
 
'ഫഹദ് വളരെ ശാന്തമായി പെരുമാറുന്ന ആളാണ്. അധികം ബഹളം ഒന്നുമില്ലാതെ ഒതുക്കത്തിലാണ് പെരുമാറുക. പക്ഷേ ഷോട്ട് വരുമ്പോള്‍ അതിനും അദ്ദേഹത്തിന് ഒരു മീറ്റര്‍ ഉണ്ട്. എത്ര ഷോട്ട് പോയാലും അതിനൊരു കണ്‍സിസ്റ്റന്‍സി ഉണ്ട്.
 
പുള്ളി അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എത്രത്തോളം ചെയ്യണമെന്ന് നല്ല ധാരണയുണ്ട്. തഴക്കം വന്നൊരു ആര്‍ട്ടിസ്റ്റിനെ പോലെ തന്നെ നമുക്ക് തോന്നും. മാത്രമല്ല അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ നമുക്കും പ്രചോദനമാണ് തോന്നുക',- പൂജ പറഞ്ഞു.
 
രോമാഞ്ചം ഇറങ്ങുന്നതിന് മുമ്പ് തന്നെ ആവേശത്തിലെ ഈ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ജിത്തു മാധവന്‍ പൂജ മോഹന്‍രാജിനോട് പറഞ്ഞിരുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ കുറവുള്ള സിനിമയായിട്ടും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പൂജ-ഫഹദ് കോമ്പോയ്ക്കായി. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ചിത്രത്തില്‍ ആദ്യം കണ്ടത് എന്ത്? നിങ്ങളുടെ സ്വഭാവം തിരിച്ചറിയാം !