Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിന്ദൂരമിടാൻ മാത്രമായി വിവാഹം ചെയ്തയാളാണ്, എത്രയൊക്കെ ട്രോളിയാലും ഞാനിതൊക്കെ ചെയ്യും: സ്വാസിക

ആരൊക്കെ ട്രോളിയാലും വിമര്‍ശിച്ചാലും തന്റെ നിലപാടുകളില്‍ ഇന്നും മാറ്റം വന്നിട്ടില്ലെന്ന് പറയുകയാണ് സ്വാസിക.

Actress Swasika

അഭിറാം മനോഹർ

, തിങ്കള്‍, 25 ഓഗസ്റ്റ് 2025 (13:22 IST)
മിനി സ്‌ക്രീനില്‍ നിന്നെത്തി മലയാള സിനിമയുടെ അതിര്‍ത്തിയും കടന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടി സ്വാസിക. മിനിസ്‌ക്രീനില്‍ സഹതാരമായി അഭിനയിച്ച പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം കഴിച്ചത്. ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കിനല്‍കുന്നതും കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് വിവാഹത്തിന് മുന്‍പ് തന്നെ സ്വാസിക പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ അന്ന് വരികയും ചെയ്തിരുന്നു.
 
 ഇപ്പോഴിതാ ആരൊക്കെ ട്രോളിയാലും വിമര്‍ശിച്ചാലും തന്റെ നിലപാടുകളില്‍ ഇന്നും മാറ്റം വന്നിട്ടില്ലെന്ന് പറയുകയാണ് സ്വാസിക. വാസന്തി എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാസിക. ചെറുപ്പത്തിലെ ചില ഇഷ്ടങ്ങള്‍ നമ്മളുടെ മനസില്‍ കയറികൂടാറില്ലെ, അങ്ങനെ സംഭവിച്ച ഒന്നാണ് ഇതും. ടീനേജ് പ്രായം മുതല്‍ തന്നെ ഞാന്‍ ഇതൊക്കെ ആഗ്രഹിക്കുന്നതാണ്. സിന്ദൂരം ധരിക്കാനാണ് ഞാന്‍ വിവാഹം കഴിച്ചത് തന്നെ. ആളുകള്‍ എന്നെ കുലസ്ത്രീ എന്നാണ് കളിയാക്കുന്നത് തന്നെ. ആ വാക്ക് എനിക്ക് ഇഷ്ടമാണ്. ഞാന്‍ കുറച്ച് സിന്ദൂരമെ ഇപ്പോള്‍ ഇട്ടിട്ടുള്ളു. കുറച്ച് കൂടി നീളത്തില്‍ സിന്ദൂരം ധരിക്കാന്‍ ഇഷ്ടമാണ്. താലി ധരിക്കാന്‍ ഇഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. എന്നെ ട്രോളുന്നതിന്റെ പേരില്‍ ഈ ഇഷ്ടങ്ങളൊക്കെ മാറ്റിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതെല്ലാം വ്യക്തിപരമായ ഇഷ്ടങ്ങളാണ് സ്വാസിക പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah vs Hridayapoorvam: ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ - നസ്ലന്‍ പോര്; ആദ്യദിനം ആര് തൂക്കും?