Lokah vs Hridayapoorvam: ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ - നസ്ലന്‍ പോര്; ആദ്യദിനം ആര് തൂക്കും?
ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് 'ലോകഃ'യും 'ഹൃദയപൂര്‍വ്വ'വും റിലീസ് ചെയ്യുന്നത്
Lokah vs Hridayapoorvam: കേരള ബോക്‌സ്ഓഫീസ് പിടിക്കാന്‍ ഓണം റിലീസുകള്‍ എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച 'ലോകഃ - ചാപ്റ്റര്‍ 1 - ചന്ദ്ര'യും മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ 'ഹൃദയപൂര്‍വ്വ'വും ആണ് ആദ്യ ഓണം റിലീസുകള്‍.
ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് 'ലോകഃ'യും 'ഹൃദയപൂര്‍വ്വ'വും റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷനില്‍ ആര് മുന്നിലെത്തുമെന്നാണ് മലയാള സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
നാല് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സ് ആയാണ് 'ലോകഃ' എത്തുന്നത്. ആദ്യ ഭാഗമായ 'ചന്ദ്ര'യില്‍ ചന്ദ്ര എന്ന സൂപ്പര്‍ ഹീറോ വേഷം ചെയ്തിരിക്കുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. നസ്ലന്‍ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഹൃദയപൂര്‍വ്വത്തിന്റെ തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. മാളവിക മോഹനന്‍ ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.