Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ആഗ്രഹം; തൃഷയുടെ വീഡിയോ വീണ്ടും വൈറൽ

നടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Trisha

നിഹാരിക കെ.എസ്

, ബുധന്‍, 2 ജൂലൈ 2025 (08:40 IST)
വർഷങ്ങൾക്ക് ശേഷം ലിയോ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചതിന് പിന്നാലെ വിജയ്‌യുടെ പേരിനൊപ്പം തൃഷയുടെ പേരും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചു തുടങ്ങി. കീർത്തി സുരേഷിന്റെ വിവാഹത്തിന് ഒരുമിച്ച് പോയതോടെ അഭ്യൂഹം വർധിച്ചു. നടി തൃഷയുടെ ഓരോ വിശേഷങ്ങൾക്കായി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. നടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
 
2004-ൽ സൺ ടിവിക്ക് നൽകിയ അഭിമുഖമാണ് തൃഷയുടെ പേര് വീണ്ടും ട്രെൻഡിങ്ങിൽ വരാൻ കാരണം. മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം തൃഷ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. അഞ്ചുവർഷം മുൻപ് സൺ ടിവി സാമൂഹികമാധ്യമങ്ങൾ വഴി 2004-ൽ പുറത്തിറങ്ങിയ അഭിമുഖം പുറത്തു വിട്ടിരുന്നു. ഇതിന് ശേഷം വീണ്ടും സാമൂഹികമാധ്യമങ്ങളിൽ വീഡിയോ ചർച്ചയാവുകയായിരുന്നു.
 
തൃഷ സിനിമകളിൽ കാലുറപ്പിക്കുന്ന സമയത്തുള്ള അഭിമുഖത്തിൽ നടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയാവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മോഡലിങ്ങിലൂടെ പ്രശസ്തയായി. സിനിമയിൽ അഭിനയിച്ചു. ഇനി എന്തെല്ലാം ചെയ്യണം എന്നായിരുന്നു അവതാരകന്റെ ചോദ്യം. മുഖ്യമന്ത്രിയാവണം എന്നായിരുന്നു ഒരു നിമിഷം പോലും ആലോചിക്കാതെ തൃഷയുടെ മറുപടി. 
 
'സത്യമാണ് പറയുന്നത്, ഒരു പത്തുവർഷം കഴിഞ്ഞാൽ നിങ്ങൾ നോക്കിക്കോളൂ'വെന്നും തൃഷ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യും എന്ന ചോദ്യത്തിന് 'ആദ്യം തന്നെ വോട്ടുചെയ്ത് തിരഞ്ഞെടുക്കൂ, എന്നിട്ട് പറയാം’ എന്നായിരുന്നു നടിയുടെ മറുപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal: 'നിന്നെ ഞാന്‍ നോക്കിവച്ചിട്ടുണ്ട്'; മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ കുത്തി, വേദനയോടെ ലാലേട്ടന്‍ (വീഡിയോ)