Webdunia - Bharat's app for daily news and videos

Install App

തെന്നിന്ത്യൻ ചലചിത്രതാരം ഉഷാറാണി അന്തരിച്ചു

Webdunia
ഞായര്‍, 21 ജൂണ്‍ 2020 (10:40 IST)
തെന്നിന്ത്യൻ ചലചിത്രതാരം ഉഷാറാണി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഉഷാറാണി ബാലതാരമായാണ് സിനിമാരംഗത്തെത്തിയത്.ശിവാജി ഗണേശന്‍, എംജിആര്‍, കമല്‍ഹാസന്‍, പ്രേംനസീര്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഉഷാറാണി വിവാഹത്തിന് ശേഷം അഭിനയം നിർത്തിയിരുന്നു. പിന്നീട് എട്ടുവർഷങ്ങൾക്ക് ശേഷം സിനിമയി സജീവമായി.തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടത് ഇക്കാലത്താണ്.
 
അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. വിഷ്ണുശങ്കര്‍ മകനും കവിത മരുമകളുമാണ്. സംസ്‌കാരചടങ്ങുകൾ ഞായറാഴ്‌ച വൈകീട്ടോടെ ചെന്നൈയിൽ നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments