Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന് പേരിട്ടു,അക്ഷയതൃതീയ ദിനത്തില്‍ അമ്മയായി നടി യാമി ഗൗതം

Actress Yami Gautam became a mother on Akshayatritiya day after naming her son Yami Gautam

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മെയ് 2024 (14:06 IST)
നടി യാമി ഗൗതമിനും ഭര്‍ത്താവ് ആദിത്യ ധറിനും ആദ്യ കുഞ്ഞ് പിറന്നു. മെയ് ഇരുപതിനാണ് കുഞ്ഞു പിറന്ന വിവരം ഇരുവരും ലോകത്തെ അറിയിച്ചത്.വേദവിദ് എന്നാണ് താരദമ്പതിമാര്‍ കുഞ്ഞിന് പേര് നല്‍കിയത്.
 
അക്ഷയതൃതീയ ദിനത്തിലാണ് കുട്ടി ജനിച്ചതെന്നും അവന്‍ ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളില്‍ നിറയുന്നുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറുപ്പില്‍ എഴുതി. ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നടി നന്ദിയും പറഞ്ഞു.
മാതാപിതാക്കളായുള്ള യാത്ര ആരംഭിക്കുന്നതിനുള്ള ത്രില്ലിലാണ് യാമിയും കുടുംബവും.
 
രണ്ടുവര്‍ഷത്തോളം ഡേറ്റിങ്ങില്‍ ആയിരുന്നു യാമിയും ആദിത്യയും. 2021 ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.ആര്‍ട്ടിക്കിള്‍ 370യില്‍ യാമി ഗൗതമും പ്രിയാമണിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞായറാഴ്ച മാത്രം 6 കോടിക്ക് മുകളില്‍ കളക്ഷന്‍, 'ഗുരുവായൂര്‍ അമ്പലനടയില്‍' മലയാളത്തിലെ അടുത്ത 100 കോടിയോ ?