Select Your Language

Notifications

webdunia
webdunia
webdunia
webdunia

Adipurush Release: വമ്പൻ ഹൈപ്പ്, ടിക്കറ്റുകൾക്ക് ഇരട്ടിവില: ആദിപുരുഷ് ആദ്യദിനത്തിൽ തന്നെ 50 കോടി പിന്നിടുമെന്ന് റിപ്പോർട്ട്

Adipurush Release: വമ്പൻ ഹൈപ്പ്, ടിക്കറ്റുകൾക്ക് ഇരട്ടിവില: ആദിപുരുഷ് ആദ്യദിനത്തിൽ തന്നെ 50 കോടി പിന്നിടുമെന്ന് റിപ്പോർട്ട്
, വ്യാഴം, 15 ജൂണ്‍ 2023 (13:30 IST)
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ ആദിപുരുഷ് റിലീസിന് തയ്യാറെടുക്കുന്നു. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകനാകുന്നത്. കൃതി സനോനാണ് സിനിമയിലെ നായിക. ജൂണ്‍ 16നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
 
ഇന്ത്യയൊട്ടാകെ വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമ ആദ്യ ദിനം തന്നെ 50 കോടിയോളം തിയേറ്ററുകളില്‍ നിന്നും നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.വമ്പന്‍ ഹൈപ്പിനെ തുടര്‍ന്ന് പലയിടത്തും ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയിലധികമാണ്.ചിത്രത്തിന് മികച്ച അഭിപ്രായം ആദ്യ ഷോയില്‍ നേടാനായാല്‍ 60 കോടിക്ക് മുകളില്‍ ആദ്യദിനം തന്നെ ചിത്രം നേടുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ഡല്‍ഹിയില്‍ മള്‍ട്ടിപ്ലക്‌സുകളിലെ ലക്ഷ്വറി സീറ്റുകള്‍ക്ക് 2000 രൂപ വരെ ഈടാക്കുന്നുണ്ട്. വില ഇരട്ടിയാക്കിയും ടിക്കറ്റുകള്‍ എല്ലാം വിറ്റുതീര്‍ന്നുവെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്