പത്മരാജൻ സംവിധായകൻ എന്നതിനേക്കാൾ ഉപരി നല്ലൊരു എഴുത്തുകാരനായിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംവിധായകൻ ഭരതനെ അനുകരിക്കാനാണ് പത്മരാജൻ ശ്രമിച്ചതെന്നും സമകാലിക മലയാളം ഓണപ്പതിപ്പിലെ അഭിമുഖത്തിൽ അടൂർ പറയുന്നു.
പത്മരാജൻ തിരുവനന്തപുരത്തെ തങ്ങളുടെ സൊസൈറ്റിയിൽ പടം കാണാൻ വരുമായിരുന്നു. അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.അദ്ദേഹം എഴുതുന്ന കഥകൾ എന്നെ കാണിക്കാറുണ്ടായിരുന്നു. ഞാൻ അത് വായിച്ച് അഭിപ്രായം പറയും. അദ്ദേഹം സിനിമയിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു സംവിധായകൻ എന്നതിലുപരി ഒരു മികച്ച എഴുത്തുകാരനായിരുന്നു പത്മരാജൻ.
സിനിമയിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തെന്ന് ഞാൻ പറയും. ഭരതനായിരുന്നു പത്മരാജൻ്റെ മാതൃക. വാണിജ്യസിനിമയിലെ നേട്ടങ്ങളിൽ അദ്ദേഹം വീണുപോയി. ഭരതനെ അനുകരിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ ശ്രമം. അടൂർ പറയുന്നു.