Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസ് റോളില്‍ സ്വാസിക വിജയ്,ചതുരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

CHATHURAM OFFICIAL TEASER | SIDHARTH BHARATHAN | ROSHAN MATHEW | SWASIKA VIJAY

കെ ആര്‍ അനൂപ്

, ശനി, 6 ഓഗസ്റ്റ് 2022 (09:02 IST)
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റില്‍ തന്നെ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തിയേറ്റുകളിലേക്ക് എത്തുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. 
 
റോഷന്‍ മാത്യു,സ്വാസിക വിജയ്,ശാന്തി ബാലചന്ദ്രന്‍,അലന്‍സിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'3 വർഷത്തിന് ശേഷം 'റാം' ഷൂട്ട് പുനരാരംഭിച്ചു'; മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും