Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രില്ലടിപ്പിക്കാന്‍ ജോജുവിനൊപ്പം നരേനും ഷറഫുദ്ദീനും,'അദൃശ്യം' ടീസര്‍

Adrishyam Official Teaser | Zac Harriss | Joju George | Narain | SharafUDheen' on YouTube

കെ ആര്‍ അനൂപ്

, ശനി, 8 ജനുവരി 2022 (08:50 IST)
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അദൃശ്യം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമയുടെ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
 നവാഗതായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മിയ രാജന്‍, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
രഞ്ജിന്‍ രാജ് ഗാനങ്ങള്‍ക്ക് സംഗീതവും ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദര്‍ശന് കോവിഡ്