ആടുജീവിതത്തിനായി പൃഥ്വി ജോർദാനിലേക്ക് !

Webdunia
ചൊവ്വ, 22 ജനുവരി 2019 (16:43 IST)
ബെന്യാമീന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ബ്ലസി പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആടുജീവിതം നേരത്തെ തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. സിനിമയുടെ ഒരു ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. സിമയുടെ ബാക്കി ഷെഡ്യൂളുകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ജോർദാനിലാണ് ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കുന്നത്. ഇതിനു ശേഷം ഈജിപ്തിലായിരിക്കും ചിത്രീകരണം എന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ വലിയ മേക്കോവർ തന്നെ ചിത്രത്തിൽ പ്രതീക്ഷിക്കാം. അമലാ പോളാ‍ണ് സിനിമയിൽ നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഈ വർഷം സിനിമ തീയറ്ററുകളിൽ എത്തില്ല. 2020ലായിരിക്കും ആടുജീവിതം റിലീസ് ചെയ്യുക എന്നാണ് സൂചന.
 
എ ആർ റഹ്‌മാൻ യോദ്ധക്ക് ശേഷം മലയാളത്തിൽ തിരികെ എത്തുന്ന സിനിമ എന്ന പ്രത്യേകതയും ആടുജീവിതത്തിനുണ്ട്. ചിത്രത്തിനായി രണ്ട്  ഗാനങ്ങൾ പൂർത്തിയാക്കിയതായി എ ആർ റഹ്‌മാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments