Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനേതാക്കൾ വന്നിരുന്ന് തള്ളോട് തള്ള്, മലയാൾ സിനിമ ഇന്നോളം കണ്ടതിൽ ഏറ്റവും ഓവർ റേറ്റഡ് സിനിമാക്കാരനായ പൃഥ്വിരാജിനോട് എനിക്ക് അറപ്പും വെറുപ്പും തോന്നുന്നു

അഭിനേതാക്കൾ വന്നിരുന്ന് തള്ളോട് തള്ള്, മലയാൾ സിനിമ ഇന്നോളം കണ്ടതിൽ ഏറ്റവും ഓവർ റേറ്റഡ് സിനിമാക്കാരനായ പൃഥ്വിരാജിനോട് എനിക്ക് അറപ്പും വെറുപ്പും തോന്നുന്നു
, ഞായര്‍, 3 ജൂലൈ 2022 (10:25 IST)
ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രമായ കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകർ. ഏറെക്കാലത്തിന് ശേഷം മാസ് ചിത്രമെന്ന ലാബെലിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമാവ്യവസായത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. ഇപ്പോഴിതാ സിനിമാ പ്രൊമോഷൻ്റെ ഭാഗമായി പൃഥ്വിരാജ് പറയുന്ന കാര്യങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷക സംഗീത ലക്ഷ്മണ.
 
മമ്മൂട്ടിയും മോഹൻലാലും ഇക്കാലമത്രയും പറയാതിരുന്ന തള്ളുകളാണ് തൻ്റെ സിനിമയെ പറ്റി പൃഥ്വി തള്ളിമറിക്കുന്നതെന്നും മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഓവർ റേറ്റഡ് സിനിമാക്കാരനാണ് പൃഥ്വിരാജെന്നും സംഗീത ലക്ഷ്മണ പറയുന്നു.
 
സംഗീത ലക്ഷ്മണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
 
സിനിമാ പ്രമോഷൻ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! 'കടുവ' എന്നൊരു സിനിമ. ഹോ! 
 
 
മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തിൽ 'കടുവ' സിനിമയിലെ അഭിനേതാക്കൾ വന്നിരുന്ന് പരസ്പരം തള്ളാട് തള്ള്! പ്രമോഷൻ പരിപാടി തന്നെ 5 മിനിട്ട് തികച്ച് കണ്ടിരിക്കാൻ വയ്യാത്ത വിധം അസഹനീയം എങ്കിൽ സിനിമയുടെ കാര്യം ഊഹിക്കാമല്ലോ! 
അല്ലെങ്കിൽ തന്നെ, മമ്മൂട്ടിയും മോഹൻലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിത്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നത്! 
സുകുമാരൻ എന്ന നടനെ നമ്മൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടാണ്. പതിറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും സുകുമാരനെ TV സ്ക്രീനിൽ നമ്മുടെ കണ്ണിൽ പെട്ടാൽ അദ്ദേഹം സക്രീനിൽ നിന്ന് മറയുന്നത് വരെ കണ്ടിരുന്നു പോകുന്നത്, കേട്ടിരുന്ന് പോകുന്നത് അത് കൊണ്ടാണ്. വീട്ടിൽ തന്നെ ലഭ്യമായിരുന്ന ഈ ഗുണപാഠം എന്തേ സുകുമാരന്റെ മകൻ പഠിക്കാതെ പോയി? 
 
മാത്രമല്ല, ഈ വിവേക് ഒബറോയ് എന്ന ബിലോ ആവറേജ് ബോളിവുഡ് നടൻ മലയാള സിനിമകളിൽ ഇങ്ങനെ ചുറ്റി തിരിഞ്ഞ് കളിക്കുന്നത് ബോളിവുഡിന് ഓനൊരു വേസ്റ്റ് ആയതോണ്ടാണോ അതോ ഇവിടുള്ള ഉണ്ണിമുകുന്ദൻ, ഇന്ദ്രജിത്ത്, ടോവിനോ, ജയസൂര്യ പോലുള്ളവര് ഓബറോയിയേക്കാൾ ബിലോ ആവറേജ് അഭിനേതാക്കളായത് കൊണ്ടാണോ? All in all, accurately; the promotional programs doing rounds now for 'കടുവ' gets

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Kaniha: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കനിഹയുടെ പ്രായം അറിയുമോ?