Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്‌ഗാൻ നടിയും സംവിധായകയുമായ സാബ സഹാറിന് വെടിയേറ്റു

അഫ്‌ഗാൻ നടിയും സംവിധായകയുമായ സാബ സഹാറിന് വെടിയേറ്റു
, വ്യാഴം, 27 ഓഗസ്റ്റ് 2020 (13:04 IST)
അഫ്‌ഗാനിസ്ഥാനിലെ ആദ്യ വനിതാ ചലചിത്ര സംവിധായകമാരിലൊരാളായ സാബ സഹാറിന് തലസ്ഥാനമായ കാബൂളിൽ വെച്ച് വെടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സാബ ഇതുവരെ അപകടനില തരണം ചെയ്‌തില്ലെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്‌ച ജോലിക്ക് പോകുന്ന സമയം 3 തോക്കുധാരികൾ സാബ സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
 
അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ സംവിധായികയും നടിയുമാണ് സാബ സഹാർ, കൂടാതെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ മുൻനിര പ്രവർത്തകരിൽ ഒരാൾ കൂടിയാണ് സാബ.സാബയുടെ അവരുടെ സിനിമകളും ടെലിവിഷൻ പരിപാടികളും പ്രധാനമായും സ്ത്രീകളുടെ നീതിയെയും അഴിമതിയെയും കുറിച്ചുള്ളവയായിരുന്നു. ഇതായിരിക്കാം അക്രമികളെ പ്രകോപിപ്പിച്ചെതെന്നാണ് കരുതുന്നത്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, ഞെട്ടിക്കുന്ന ആരോപണവുമായി നടി !