Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ കേണലായ ശേഷം ആർമിയിൽ ചേർന്നവരുടെ എണ്ണം കൂടി, 40 ശതമാനം വർധനവുണ്ടായി; എനിക്ക് വിരമിക്കൽ ഇല്ല: മോഹൻലാൽ

തനിക്ക് കേണൽ പദവിയിൽ നിന്ന് വിരമിക്കൽ ഇല്ലെന്ന് മോഹൻലാൽ

ഞാൻ കേണലായ ശേഷം ആർമിയിൽ ചേർന്നവരുടെ എണ്ണം കൂടി, 40 ശതമാനം വർധനവുണ്ടായി; എനിക്ക് വിരമിക്കൽ ഇല്ല: മോഹൻലാൽ

നിഹാരിക കെ.എസ്

, ബുധന്‍, 25 ഡിസം‌ബര്‍ 2024 (09:50 IST)
മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് വലിയ വാർത്തയായിരുന്നു. 2009 ലാണ് താരത്തിന് ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണലായി ബഹുമതി ലഭിക്കുന്നത്. പട്ടാള വേഷത്തിൽ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമിയിൽ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അം​ഗമാണ് മോഹൻലാൽ. ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ മോഹൻലാൽ ആർമി യൂണിഫോം ധരിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ആർമിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. ​ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. 
 
'ഞാൻ ആർമിയിൽ കേണൽ ആണ്. ടെറിറ്റോറിയൽ ആർമി എന്ന് പറയും. ആർമിക്ക് വേണ്ടി ഒരുപാട് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ​ഗുഡ്വിൽ അംബാസിഡർ പോലെയാണ് എന്റെ സ്ഥാനം. ഞാൻ ആർമിയിൽ ചേർന്ന ശേഷം കേരളത്തിൽ നിന്നും ഒരുപാട് പേർ ആർമിയിൽ ചേർന്നു. 40 ശതമാനം വർധനവുണ്ടായി. ഇതെന്റെ 17ാമത്തെ വർഷമാണ്. ആർമിക്ക് വേണ്ടി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. മെഡിക്കൽ വിം​ഗുണ്ട്. റെയിൽവേയുണ്ട്. സാമൂഹിത പ്രവർത്തനവുമെല്ലാമുണ്ട്. 
 
122 ടിഎ ഇന്ത്യയിലെ ഏറ്റവും മികച്ച ബറ്റാലിയനുകളിൽ ഒന്നാണ്. ഞാൻ ജോയിൻ ചെയ്ത ശേഷം അറുപതോളം അവാർഡുകൾ ലഭിച്ചു. ആ യൂണിഫോം ധരിക്കുന്നത് എന്റെ ജീവിതത്തിലെ വലിയ നേട്ടമാണ്. എനിക്ക് വിരമിക്കൽ ഇല്ല. കൊവിഡിന്റെ സമയത്ത് പോയിട്ടില്ല. അല്ലാതെ എല്ലാ വർഷവും പോയി എന്റെ ബോയ്സിനെ കാണും. എയർപോർട്ടിലും മറ്റും പോകുമ്പോൾ റിട്ടയർഡ് ആയ ആളുകൾക്ക് ഞാൻ ആർമി മാൻ ആണെന്ന് അറിയാം. അവർ തരുന്ന സ്നേഹവും ബഹുമാനവും വളരെ വലുതാണ്', മോഹൻലാൽ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍