Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം തിരക്കഥ കേട്ട പലർക്കും ബോധ്യപ്പെട്ടില്ല, അവിശ്വസനീയമായ തിരക്കഥ ആയിരുന്നു: മോഹൻലാൽ

ദൃശ്യം മൂന്നാം ഭാഗം ഉറപ്പായും വരുമെന്ന് മോഹൻലാൽ

ദൃശ്യം തിരക്കഥ കേട്ട പലർക്കും ബോധ്യപ്പെട്ടില്ല, അവിശ്വസനീയമായ തിരക്കഥ ആയിരുന്നു: മോഹൻലാൽ

നിഹാരിക കെ.എസ്

, ചൊവ്വ, 24 ഡിസം‌ബര്‍ 2024 (13:40 IST)
മലയാള സിനിമയിലെ എക്കാലത്തെയും ഫാമിലി ത്രില്ലർ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമാണ് ദൃശ്യം. ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും ഹിറ്റായി. ഇതോടെ, മൂന്നാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടു. ദൃശ്യം 3 ഉറപ്പായും വരുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സംസാരിച്ചത്.
 
'ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വർഷം മുമ്പെ സംവിധായകന്റെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ അവർക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേൾക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്. കുടുംബത്തിന് വേണ്ടി നിൽക്കുന്ന ഒരാൾ എന്നതായിരുന്നു ആ ചിത്രത്തിൽ ആളുകൾക്ക് താൽപര്യമുണ്ടാക്കിയ ഘടകം. 
 
ആറ് വർഷത്തിന് ശേഷം ദൃശ്യം 2 പ്ലാൻ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇൻഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവർ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തിൽ ചിത്രീകരണം നടക്കുമ്പോൾ അവിടത്തുകാരായ നിരവധി പേർ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതൽ മലയാളം സിനിമകൾ കാണാൻ തുടങ്ങി. മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ', മോഹൻലാൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ മോഹന്‍ലാലിനും ബറോസിനും വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി