Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനെന്റെ മൂത്രം കുടിക്കാറുണ്ട്': ദിവ്യൗഷധമാണെന്ന് നടി അനു അഗർവാൾ

നടന്റെ വാദത്തെ പിന്തുണച്ചു കൊണ്ടാണ് അനു അഗര്‍വാളും എത്തിയിരിക്കുന്നത്.

Anu

നിഹാരിക കെ.എസ്

, വെള്ളി, 2 മെയ് 2025 (16:06 IST)
സ്വന്തം മൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടി അനു അഗര്‍വാള്‍. നടന്‍ പരേഷ് റാവല്‍ തന്റെ കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് മോചനം നേടാന്‍ സ്വന്തം മൂത്രം കുടിച്ചുവെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. നടനെ പരിഹസിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. നടന്റെ വാദത്തെ പിന്തുണച്ചു കൊണ്ടാണ് അനു അഗര്‍വാളും എത്തിയിരിക്കുന്നത്. സ്വന്തം മൂത്രം ദിവ്യൗഷധമായാണ് കണക്കാക്കുന്നത് എന്നാണ് നടി പറയുന്നത്.
 
'ഞാനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്. പലര്‍ക്കും ഇതിനെ കുറിച്ച് അറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ട്. എന്നാല്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം, നിങ്ങള്‍ മുഴുവന്‍ മൂത്രവും കുടിക്കുന്നില്ല എന്നതാണ്.
 
ചെറിയ അളവ് മാത്രമാണ് കുടിക്കുന്നത്. അത് ദിവ്യൗഷധമായി കണക്കാക്കപ്പെടുന്നു. പ്രായമാകുന്നതിനെ തടയാനും ചര്‍മ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും ഇത് സഹായിക്കും. ഇത് ആരോഗ്യത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. ഞാന്‍ വ്യക്തിപരമായി അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചിട്ടുണ്ട്', എന്നാണ് മുംബൈയില്‍ ഒരു ചടങ്ങില്‍ വച്ച് നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
 
ഇതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് നടി വ്യക്തത വരുത്തിയിട്ടില്ല. 'ശാസ്ത്രത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ട്? 200 വര്‍ഷം. യോഗ 10,000 വര്‍ഷമായി നിലവിലുണ്ട്. അപ്പോള്‍ നിങ്ങള്‍ ആരെയാണ് കേള്‍ക്കുക? ഞാന്‍ തീര്‍ച്ചയായും ഇതിനെ പിന്തുണയ്ക്കുന്നു', എന്നാണ് അനു അഗര്‍വാള്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിക്കൂറുകളോളം നിന്നു, ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഓടിച്ചു; 'ചോക്ലേറ്റ്' സെറ്റിൽ നേരിട്ട ദുരനുഭവം പറഞ്ഞ് നടൻ