Anu Sithara Vlog: പത്മശ്രീ ചെറുവയല്‍ രാമനൊപ്പം അനു സിത്താര; 'മണ്ണിന്റെ മക്കള്‍' ശ്രദ്ധ നേടുന്നു (വീഡിയോ)
75 കാരനായ ചെറുവയല്‍ രാമന്‍ വയനാട് സ്വദേശിയാണ്
Cheruvayal Raman and Anu Sithara
Cheruvayal Raman: ആദിവാസി കര്‍ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമനൊപ്പം വിശേഷങ്ങളുമായി നടി അനു സിത്താര. താരത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് 'മണ്ണിന്റെ മക്കള്‍' എന്ന അഭിമുഖം പുറത്തുവിട്ടിരിക്കുന്നത്.
75 കാരനായ ചെറുവയല്‍ രാമന്‍ വയനാട് സ്വദേശിയാണ്. വയനാടിന്റെ പൈതൃകമായ 65 ല്‍ അധികം നെല്‍വിത്തുകള്‍ കൃഷി ചെയ്തിട്ടുള്ള ആളാണ് ചെറുവയല്‍ രാമന്‍. വയനാടിന്റെ ഭാഷ, സംസ്‌കാരം എന്നിവയെ വലിയ അഭിമാനത്തോടെയാണ് രാമന്‍ കാണുന്നത്.
കൃഷിക്ക് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാറില്ലെന്ന് രാമന്‍ പറയുന്നു. പരമ്പരാഗത കൃഷിരീതിയാണ് നാടിനു നല്ലതെന്നും അദ്ദേഹം പറയുന്നു. തന്റെ കൈയിലുള്ള അമ്പും വില്ലും അനു സിത്താരയ്ക്ക് ചെറുവയല്‍ രാമന്‍ പരിചയപ്പെടുത്തി കൊടുക്കുന്നു.
രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യുട്യൂബ് ചാനലാണ് അനു സിത്താരയുടേത്.