Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാലിനിയുടെ ഡേറ്റ് കിട്ടിയില്ല, കാവ്യ മതിയെന്ന് മഞ്ജു; അങ്ങനെ ദിലീപിന്റെ നായികയായി

പുതിയൊരു കുട്ടിയെ നായികയായി പരിഗണിക്കാമെന്ന ചർച്ച അവസാനിച്ചത് കാവ്യ മാധവനിൽ ആയിരുന്നു. മഞ്ജു

Shalini

നിഹാരിക കെ.എസ്

, ചൊവ്വ, 22 ഏപ്രില്‍ 2025 (18:25 IST)
ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. ഇതിൽ ദിലീപ് ആയിരുന്നു നായകൻ. ഈ സിനിമയിലേക്ക് ശാലിനിയെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, ശാലിനിയുടെ ഡേറ്റ് പ്രശ്നം വന്നതോടെ മറ്റൊരു നായികയെ അന്വേഷിക്കുകയായിരുന്നു. പുതിയൊരു കുട്ടിയെ നായികയായി പരിഗണിക്കാമെന്ന ചർച്ച അവസാനിച്ചത് കാവ്യ മാധവനിൽ ആയിരുന്നു. മഞ്ജു ആണ് ഈ കുട്ടി മതിയെന്ന അഭിപ്രായം പറഞ്ഞതെന്ന് ലാൽ ജോസ് പറഞ്ഞിരുന്നു. അതിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
 
ലാൽ ജോസ് ആദ്യമായി കാണുമ്പോൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാവ്യ. ഒരു പല്ലുപോയ കാവ്യയെ ലാൽ ജോസ് ഇന്നും ഓർക്കുന്നു. പിന്നീട് കാണുമ്പോൾ അഴകിയ രാവണനിലെ 10 വയസുകാരി. അതിനു ശേഷം ലാൽ ജോസ് ഭാഗമായ ഭൂതക്കണ്ണാടിയിലെ കൗമാരക്കാരി
എന്നാൽ. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയിൽ നായികയാവാൻ നറുക്കു വീണത് കാവ്യക്കാണ്. ഈ സിനിമയോടെ കാവ്യക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 
 
ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയായിരിക്കെയാണ് കാവ്യ സഹോദരിയുടെയും കാമുകിയുടെയും ഭാര്യയുടെയും റോളിൽ നിറഞ്ഞാടിയത് എന്നതും കൗതുകകരം. അവിടെ തുടങ്ങിയ ഹിറ്റ് ജോഡി നിരവധി സൂപ്പർഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തെങ്കാശിപ്പട്ടണം, മീശ മാധവൻ, കൊച്ചി രാജാവ്, സദാനന്ദന്റെ സമയം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ദിലീപും കാവ്യയും 2016ൽ വിവാഹിതരായി. 2018ൽ മകൾ മഹാലക്ഷ്മി പിറന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാർഷിക ദിനത്തിൽ കുഞ്ഞു പിറന്നു; സന്തോഷം പങ്കുവച്ച് വിഷ്ണു വിശാല്‍