Select Your Language

Notifications

webdunia
webdunia
webdunia
webdunia

Official Trailer |മലയാളത്തിലെ പുതിയ വെബ് സീരിസ്, പുതിയ ചുവടുവെപ്പുമായി നടി അഹാന കൃഷ്ണ

Watch 'Me Myself & I Official Trailer | Malayalam Web Series | Ahaana Krishna' on YouTube

കെ ആര്‍ അനൂപ്

, ശനി, 13 ഓഗസ്റ്റ് 2022 (07:55 IST)
നടി അഹാന കൃഷ്ണ വെബ് സീരിസ് രംഗത്തേക്കും കടക്കുകയാണ്.'മീ മൈസെല്‍ഫ് & ഐ'എന്ന പുതിയ വെബ് സീരീസ് ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.
 
നടന്‍ പൃഥ്വിരാജ് ആണ് ട്രെയിലര്‍ പുറത്തിറക്കിയത്.അഹാനയ്ക്കും മുഴുവന്‍ ടീമിനും താരം ആശംസകള്‍ നേര്‍ന്നു.
ഒരു കഫേ നടത്തുന്ന മാളവിക എന്ന യുവതിയായി അഹാന വേഷമിടുന്നു.മീര നായര്‍, കാര്‍ത്തി വിഎസ്, അനൂപ് മോഹന്‍ദാസ്, അരുണ്‍ പ്രദീപ്, രാഹുല്‍ രാജഗോപാല്‍, പ്രദീപ് ജോസഫ് തുടങ്ങിയവരാണ് വേഷങ്ങളില്‍ എത്തുന്നത്.
 
അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന സീരീസിന് തിരക്കഥയും അഭിജിത്തിനൊപ്പം അദ്ദേഹം ഒരുക്കി.അതുല്‍ കൃഷ്ണ എഡിറ്റിങ്ങും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.സംഗീതം ധീരജ് സുകുമാരനും സൗണ്ട് ഡിസൈന്‍ നിവേദ് മോഹന്‍ദാസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാവിഭാഗത്തിന്റെ ചുമതല നന്ദു ഗോപാലകൃഷ്ണനും അരുണ്‍ കൃഷ്ണയുമാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mike - Move Your Body Video: മൈക്കിലെ 'മൂവ് യുവര്‍ ബോഡി' ഡാന്‍സ് വീഡിയോ പുറത്തിറക്കി