Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടന്റെ പാട്ട് പാടി അഹാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ

Ahana Krishnakumar
, തിങ്കള്‍, 7 ജൂണ്‍ 2021 (08:54 IST)
അഹാനയ്ക്ക് പാട്ടും വശമുണ്ടോ? എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംഗീതോപകരണം വായിച്ച് വളരെ കൂളായി പാടുകയാണ് അഹാന കൃഷ്ണകുമാര്‍. പാടുന്നത് മോഹന്‍ലാലും ചിത്രയും ചേര്‍ന്ന് ആലപിച്ച 'കൈതപ്പൂവിന്‍...'എന്ന സൂപ്പര്‍ഹിറ്റ് ഗാനം. 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലെ പാട്ടാണിത്. മോഹന്‍ലാല്‍ ആലപിച്ചതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഈ പാട്ടിനോട് പ്രത്യേക താല്‍പര്യവുമുണ്ട്. വളരെ നന്നായി തന്നെ പാട്ട് ആലപിക്കാന്‍ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 
 

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് നടി അഹാനയും സഹോദരിമാരും. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയില്‍ താരമാണ്. അഹാനയും സഹോദരിമാരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഡാന്‍സിനും ടിക് ടോകിനും പിന്നാലെയാണ് അഹാന പാട്ടുപാടി ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനസ്സ് കീഴടക്കി '777 ചാര്‍ളി' ടീസര്‍, ആദ്യ 24 മണിക്കൂറിനുള്ളില്‍ 2 മില്യണ്‍ കാഴ്ചക്കാര്‍, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്