Webdunia - Bharat's app for daily news and videos

Install App

തിയറ്ററുകള്‍ പൂരപ്പറമ്പാകും ! ഉദ്വേഗം ജനിപ്പിച്ച് അജഗജാന്തരം ട്രെയ്‌ലര്‍, കാഴ്ചക്കാരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക്

Webdunia
ഞായര്‍, 28 നവം‌ബര്‍ 2021 (09:35 IST)
തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ടിനു പാപ്പച്ചന്‍ ചിത്രം അജഗജാന്തരം എത്തുന്നു. ക്രിസ്മസ് റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ട്രെയ്‌ലറിന്റെ കാഴ്ചക്കാരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക് അടുക്കുന്നു. ആന്റണി പെപ്പെ അടക്കമുള്ള യുവ താരങ്ങളുടെ മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്ലര്‍. അജഗജാന്തരം ഡിസംബര്‍ 23 നാണ് തിയറ്ററുകളിലെത്തുക. സിനിമയിലെ വീഡിയോ സോങ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 
ഒരു പൂരപ്പറമ്പില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. അടിമുടി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ട്രെയ്‌ലര്‍. പെപ്പെയ്ക്ക് പുറമേ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെല്ലസ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ജിന്റോ ജോര്‍ജ്ജിന്റെ സിനിമാട്ടോഗ്രഫിയും ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും അജഗജാന്തരത്തെ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. മുഴുനീള ഫെസ്റ്റിവല്‍ ചിത്രമായി എത്തുന്ന അജഗജാന്തരത്തിന് യുവാക്കള്‍ക്കിടയില്‍ ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments