രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടി അല്ലാതെ ഒരു താരതോടൊപ്പം ഒരു സിനിമ ചെയ്യുകയാണ്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും.കുഞ്ചാക്കോബോബനും രജീഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം തനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണെന്ന് സംവിധായകന്‍ പറയുന്നു.
അജയ് വാസുദേവിന്റെ വാക്കുകള്‍
മെഗാ സ്റ്റാര്‍ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വാതന്ത്ര സംവിധായകനാകാന്‍ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാന്‍.
പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി.
ഇന്നലെ എന്റെ നാലാമത്തെ സിനിമ പകലും പാതിരാവും packup ആയി നില്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്.
ഉദയേട്ടന്‍, സിബി ചേട്ടന്‍, എന്റെ മമ്മൂക്ക
എന്നെ കൈ പിടിച്ചു കയറ്റിയതിനു... കൂടെ നിര്‍ത്തിയതിന്... എന്റെ ശേഖരന്‍കുട്ടിയായും, എഡ്വാഡ് ലിവിങ്സ്റ്റണ്‍ ആയും, ബോസ്സ് ആയും പകര്‍ന്നാടിയതിനു .