കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും തമിഴ്‌നാട്ടില്‍ നിന്ന് പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തനിക്കൊപ്പം തന്റെ ചുറ്റിലുമുള്ള വരെ സഹായിക്കുകയാണ് കോളിവുഡ് താരങ്ങള്‍.ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (എഫ്ഇഎഫ്എസ്‌ഐ) യിലേക്ക് 10 ലക്ഷം രൂപ അജിത്ത് സംഭാവന ചെയ്തു. തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ തുക വിനിയോഗിക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് (സിഎംപിആര്‍എഫ്) 25 ലക്ഷം രൂപയും നടന്‍ നേരത്തെ സംഭാവന ചെയ്തിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച് ഒരു കോടി രൂപ സൂര്യയും കാര്‍ത്തിയും പിതാവ് ശിവകുമാറും ചേര്‍ന്ന് നല്‍കിയിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും കുടുംബവും ഒരു കോടി രൂപ നല്‍കി.