Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് പ്രതിസന്ധി, റിലീസ് മാറ്റി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ?

കോവിഡ് പ്രതിസന്ധി, റിലീസ് മാറ്റി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ?

കെ ആര്‍ അനൂപ്

, ശനി, 15 മെയ് 2021 (12:32 IST)
എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏകദേശം രണ്ടര വര്‍ഷമായി. സിനിമയുടെ റിലീസിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. 2021 ഒക്ടോബര്‍ 13 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെ എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് നടക്കുകയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ടോളിവുഡില്‍ നിന്ന് പുറത്തുവരുന്നത്.
 
പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്ന പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ രാജമൗലി ചിത്രത്തില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.90%ത്തില്‍ കൂടുതല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും മറ്റു ജോലികള്‍ പതിയെ പോയാല്‍ മതി എന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. അവസാന ഷെഡ്യൂള്‍ ടീമിന് ഇനിയും ചിത്രീകരിക്കേണ്ടതുണ്ട്. പുതിയ റിലീസ് തീയതി അടുത്തുതന്നെ പുറത്തുവരുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വീഴാതിരിക്കുന്നതല്ല വീണ്ടെടുക്കുന്നതാണ് വിജയം'; നന്ദുവിന്റെ ഓര്‍മ്മകളില്‍ വീണ നായര്‍