Ajmal Ameer: 'പ്രശസ്തിക്കായി അവർ നിന്റെ പേര് ഉപയോഗിക്കട്ടെ'; റോഷ്‌ന ആൻ റോയ്ക്ക് അജ്മലിന്റെ മറുപടി

നിഹാരിക കെ.എസ്
വെള്ളി, 24 ഒക്‌ടോബര്‍ 2025 (14:31 IST)
വിവാദങ്ങൾക്കിടെ മറുപടിയുമായി നടൻ അജ്മൽ അമീർ. നടനിൽ നിന്നും മോശം അനുഭവമുണ്ടായതായി ആരോപിച്ച് നിരവധി പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. പിന്നാലെ നടി റോഷ്‌ന ആൻ റോയ്‌യും അജ്മൽ തനിക്ക് മെസേജ് അയച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിലൂടെ അജ്മൽ അമീർ പ്രതികരിച്ചിരിക്കുന്നത്.
 
അവർ പ്രശസ്തിയ്ക്കായി തന്റെ പേര് ഉപയോഗിക്കുന്നത് തുടരട്ടെ എന്നാണ് അജ്മൽ അമീർ പറയുന്നത്. ആരുടേയും പേരെടുത്ത് പറയാതെയാണ് അജ്മൽ അമീറിന്റെ പ്രതികരണം. എന്നാൽ റോഷ്‌ന ആൻ റോയ് അടക്കം തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കുള്ള നടന്റെ മറുപടിയാണ് കുറിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
'അവർ സംസാരിക്കട്ടെ, പ്രശസ്തിയ്ക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, നിന്നെ അപമാനിക്കട്ടെ, ചതിക്കട്ടെ, നിന്നെ വലിച്ച് കീറി താഴെയിടാൻ ശ്രമിക്കട്ടെ, മാപ്പ് നൽകുക. കാരണം നിന്റെ ശാന്തതയാണ് നിന്റെ കരുത്ത്. ശ്രദ്ധ നേടാനുള്ള അവരുടെ ശ്രമങ്ങൾ നിന്റെ കരുത്താകും വെളിപ്പെടുത്തുക. അവരേൽപ്പിക്കുന്ന ഓരോ മുറിവും അറിവാകും. ഒരോ അവസാനങ്ങളും പുതിയൊരു തുടക്കമാകും. ഉയിർത്തെഴുന്നേൽക്കു, വീണ്ടും. കൂടുതൽ കരുത്തോടെ, അറിവോടെ, അജയ്യനായി മാറുക', എന്നാണ് അജ്മൽ അമീറിന്റെ കുറിപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments