നടി റോഷ്ണ ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹമോചിതരായി. അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ റോഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.
ഒരുമിച്ച് ചിലവഴിച്ച 5 മനോഹരമായ വര്‍ഷനഗ്ള്‍ക്ക് ശേഷം ഞങ്ങള്‍ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാന്‍ തീരുമാനിച്ചു. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ ആരംഭിക്കുന്നു. എന്നാണ് റോഷ്ണ കുറിച്ചത്. 2020 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. ഇത് വെളിപ്പെടുത്താന്‍ ശരിയായ സമയം ഇതാണെന്ന് തോന്നി. ഞങ്ങള്‍ 2 പേരും ജീവനോടെയുണ്ട്. രണ്ട് വ്യത്യസ്ത വഴികളിലൂടെ സമാധാനത്തോടെ ഞങ്ങള്‍ക്ക് ജീവിതം തുടരേണ്ടതുണ്ട്. ഞാന്‍ സ്വതന്ത്രയാണ് അദ്ദേഹം സ്വതന്ത്രനാണ്. ഇക്കാര്യം പുറത്തുവന്ന് പറയുക എളുപ്പമായിരുന്നില്ല. ചിലര്‍ക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.റോഷ്ണ കുറിച്ചു.
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധ നേടിയ താരമാണ് റോഷ്ണ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍,ധമാക്ക എന്നീ സിനിമകളിലും അഭിനയിച്ചു. അതേസമയം അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് കിച്ചു ടെല്ലസ് ശ്രദ്ധിക്കപ്പെട്ടത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.