അടുത്തിടെയാണ് നടൻ അജ്മൽ അമീറിനെതിരെ ലൈംഗികാരോപണം ഉയർന്നത്. നടന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ച് നടൻ. രണ്ട് ദിവസം മുൻപ് പുറത്തുവന്ന ഈ ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും കെട്ടിച്ചമച്ചതാണെന്നും അജ്മൽ വിശദീകരിക്കുന്നു.
ഫാബ്രിക്കേറ്റഡ് സ്റ്റോറികൾക്കോ എഐ വോയ്സ് ഇമിറ്റേഷനോ ബ്രില്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്നും അജ്മൽ പ്രതികരിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അജ്മൽ പ്രതികരിച്ചത്.
രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയി പ്രൂവ് ചെയ്ത്, സർവശക്തന്റെ അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തുപോകുന്ന ഒരു വ്യക്തിയാണ് താനെന്നും നടൻ പറയുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആർ ടീമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അജ്മൽ പ്രതികരിച്ചത്. രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയി പ്രൂവ് ചെയ്ത്, സർവശക്തന്റെ അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തുപോകുന്ന ഒരു വ്യക്തിയാണ് താനെന്നും നടൻ പറയുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആർ ടീമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായി ഒരു മാനേജറോ ഒരു പിആർ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എൻറെ ഫാൻസുകാർ തുടങ്ങി തന്ന സോഷ്യൽ മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നു മുതൽ എല്ലാ കണ്ടൻറുകളും എല്ലാ കാര്യങ്ങളും ഞാൻ മാത്രമായിരിക്കും നോക്കുന്നത്. രണ്ട് ദിവസം മുൻപ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാർത്ത പുറത്തുവന്നു.
എന്നെ സോഷ്യൽ മീഡിയയിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാൻ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു.