Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനി 'അണ്ണാത്തെ'യുമായി മുന്നോട്ടുതന്നെ, ചിത്രീകരണം പുനരാരംഭിക്കുന്നു

രജനി 'അണ്ണാത്തെ'യുമായി മുന്നോട്ടുതന്നെ, ചിത്രീകരണം പുനരാരംഭിക്കുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 29 ഡിസം‌ബര്‍ 2020 (18:01 IST)
'അണ്ണാത്തെ' ചിത്രീകരണ സംഘത്തിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച് ഷൂട്ടിംഗ് വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. നേരത്തെ ഹൈദരാബാദിലായിരുന്നു ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാൽ നടൻറെ സൗകര്യാർത്ഥം ചെന്നൈയിലേക്ക് ചിത്രീകരണം മാറ്റി എന്നാണ് പുതിയ വിവരം. 
 
സിനിമയുടെ 75% ചിത്രീകരണം പൂർത്തിയായി. രജനിയുടെ ആരോഗ്യം കണക്കിലെടുത്താണ് ബാക്കി ഭാഗം ചെന്നൈയിൽ പൂർത്തിയാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഈ ചിത്രം വേഗം പൂർത്തിയാക്കാൻ രജനി ആഗ്രഹിക്കുന്നു. സൂപ്പർസ്റ്റാറിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആകാൻ സാധ്യതയുള്ള അണ്ണാത്തെ തീയേറ്ററിൽ ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് നടൻ പിന്മാറിയതിനാൽ വരും വർഷങ്ങളിൽ കൂടുതൽ സിനിമകള്‍ രജനിയുടേതായി പുറത്തുവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറിൻറെ ചാർലി പോലെയല്ല മാധവൻറെ 'മാരാ', തമിഴ് റീമേക്ക് ട്രെയിലർ എത്തി !