Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പെണ്ണ് ആണെന്ന് പറഞ്ഞപ്പോൾ ന​ഗ്നചിത്രം അയച്ചു തരാൻ പറഞ്ഞു'; മകൾക്കുണ്ടായ ദുരനുഭവം പറഞ്ഞ് അക്ഷയ് കുമാർ

Akshay Kumar

നിഹാരിക കെ.എസ്

, ശനി, 4 ഒക്‌ടോബര്‍ 2025 (13:58 IST)
തന്റെ മകൾക്കുണ്ടായ ദുരനുഭവം പങ്കുവച്ച് നടൻ അക്ഷയ് കുമാർ. സൈബർ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. മുംബൈയിൽ പൊലീസ് ആസ്ഥാനത്ത് ഈ വർഷത്തെ സൈബർ അവബോധ മാസത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ.
 
വിഡിയോ ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായി കളിക്കുന്ന അപരിചിതനായ വ്യക്തി മകളോട് 'താങ്കൾ ആണാണോ പെണ്ണാണോ' എന്ന് ചോദിച്ചുവെന്നും 'പെണ്ണാണ്' എന്ന് മറുപടി നൽകിയപ്പോൾ ഉടൻ തന്നെ അയാൾ നഗ്നചിത്രം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും അക്ഷയ്കുമാർ പറയുന്നു. സൈബർ ഇടങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് കുട്ടികൾക്ക് അവബോധം പകരുന്നതിനായി സ്കൂൾ തലങ്ങളിൽ തന്നെ ഇടപെടൽ ആവശ്യമാണെന്നും അക്ഷയ്കുമാർ പറഞ്ഞു.
 
"കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വിഡിയോ ഗെയിം കളിക്കുകയായിരുന്നു. ചില വിഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും. നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലളിതം സുന്ദരം! ഗായിക ആര്യ ദയാൽ വിവാഹിതയായി