Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലളിതം സുന്ദരം! ഗായിക ആര്യ ദയാൽ വിവാഹിതയായി

അഭിഷേകിനെ ടാഗ് ചെയ്ത് '3/10/ 2025/' എന്ന തീയതിയോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

Arya Dayal

നിഹാരിക കെ.എസ്

, ശനി, 4 ഒക്‌ടോബര്‍ 2025 (13:38 IST)
ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. അഭിഷേക് എസ് എസ് ആണ് വരൻ. ഇരുവരുടെയും രജിസ്റ്റർ വിവാഹമാണ്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഒന്നിച്ച് വിവാഹ സർട്ടിഫിക്കറ്റ് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
 
അഭിഷേകിനെ ടാഗ് ചെയ്ത് '3/10/ 2025/' എന്ന തീയതിയോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. പച്ചയിൽ കസവ് പ്രിന്റോടു കൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ചിത്രങ്ങളിൽ ആര്യയുടെ വേഷം. ലളിതമായ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.
 
ഫ്ലോറൽ പ്രിന്റുള്ള ഷർട്ടും മുണ്ടുമാണ് അഭിഷേകിന്റെ വേഷം. ഒട്ടേറപ്പേർ നവദമ്പതികൾക്ക് ആശംസകളുമായെത്തി. ​സിത്താര കൃഷ്ണകുമാർ, ജ്യോത്സന, ദീപ്ദി വിധുപ്രതാപ്, ഹരിശങ്കർ തുടങ്ങിയവരും ഇരുവർ‌ക്കും ആശംസകൾ‌ നേർന്നിട്ടുണ്ട്. ‘സഖാവ്’ എന്ന കവിത ആലപിച്ച് ശ്രദ്ധ നേടിയ ഗായികയാണ് ആര്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Diya Krishna: നോക്കുന്നത് എന്റെ അമ്മയാണ്, അവന്റെ അമ്മയല്ലെന്ന് ദിയ; താരകുടുംബത്തിന് നേരെ വിമർശനം