Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുകോടി നഷ്ടപരിഹാരം നല്‍കണം,അലന്‍സിയറിനെതിരേ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍

alencier lopez  alencier lopez controversial kerala state film awards artist namboothiri son

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (12:04 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയിലെ അലന്‍സിയറിന്റെ വിവാദ പ്രസംഗം വീണ്ടും ചര്‍ച്ച ആകുകയാണ്. ഒരുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നടന്‍ അലന്‍സിയറിനെതിരേ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചു. വിവാദ പ്രസംഗത്തിനുശേഷം നല്‍കിയ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അലന്‍സിയര്‍ അപമാനിച്ചു എന്നാണ് പരാതി.
 
പുരസ്‌കാരം സ്വീകരിച്ച ശേഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും 'പെണ്‍പ്രതിമ'യ്‌ക്കെതിരേ നടന്‍ പരാമര്‍ശം നടത്തി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അഭിമുഖത്തിനിടെ വ്യക്തിപരമായും ജാതിയുമായും അധിക്ഷേപിച്ചെന്ന് കലാസംവിധായകന്‍ കൂടിയായ ദേവന്‍ പറയുന്നു.പുരസ്‌കാരത്തിനൊപ്പം നല്‍കുന്ന ശില്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്തതല്ല.
 
പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Prithviraj: പൃഥ്വിരാജിന് ഇത്രയും പ്രായമായോ? ഞെട്ടി സോഷ്യല്‍ മീഡിയ