Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sam Bahadur Teaser: ഇതുവരെ കാണാത്ത മേയ്‌ക്കോവറില്‍ വിക്കി കൗശല്‍,സാം ബഹദുര്‍ ടീസര്‍

Samबहादुर - Official Teaser |Vicky Kaushal  Meghna Gulzar Ronnie S

കെ ആര്‍ അനൂപ്

, വെള്ളി, 13 ഒക്‌ടോബര്‍ 2023 (15:14 IST)
വിക്കി കൗശലിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സാം ബഹദുര്‍ . ഇതുവരെ കാണാത്ത മേയ്‌ക്കോവറിലാണ് നടന്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ടീസര്‍ പുറത്തുവന്നു.
സാം മനേക്ഷാ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്കി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ ആളാണ് സാം. നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിനിടയിലും ബഹദൂര്‍ ടീസര്‍ പ്രദര്‍ശിപ്പിക്കും.മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ജയ് ഐ പട്ടേലാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
 
1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്തില്‍ പ്രധാനിയാണ് മനേക് ഷാ.1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം.
 
സാന്യ മല്‍ഹോത്ര ആണ് നായിക.ഫാത്തിമ സന ഷെയ്ഖ് ഇന്ദിരാഗാന്ധിയായി വേഷമിടും.
 
ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‌കോവ് തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ശങ്കര്‍ മഹാദേവന്‍, ലോയ്, ഇഷാന്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാൻ വേണ്ടിയല്ല, മോഹൻലാൽ മുംബൈയിൽ, കാരണം ഇതാണ്