Publish Date: Tue, 15 Mar 2022 (10:44 IST)
Updated Date: Tue, 15 Mar 2022 (10:49 IST)
ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള ചുരുക്കം നടിമാരിലൊരാളാണ് ആലിയ ഭട്ട്. ഇന്ന് താരത്തിന്റെ ഇരുപത്തിയെട്ടാം പിറന്നാള്‍ ആണ്. ആശംസാ പ്രവാഹമാണ് നടിക്ക് വന്നുകൊണ്ടിരിക്കുന്നത്.
28 വയസ്സ് പ്രായമുള്ള നടിയുടെ സിനിമ ജീവിതം തുടങ്ങിയിട്ട് 23 വര്‍ഷങ്ങള്‍ ആയി. ബാലതാരമായാണ് തുടക്കം. ഇതിനോടകം 30 ഓളം സിനിമകളാണ് ആലിയ ബോളിവുഡില്‍ മാത്രം അഭിനയിച്ചുകഴിഞ്ഞു.
'ആര്‍ആര്‍ആര്‍' എന്ന രാജമൗലി ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് നടി.സംവിധായകനായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാനുവിന്റെയും മകളാണ് ആലിയ.
1993 മാര്‍ച്ച് 15ന് ജനിച്ച താരം 1999 ല്‍ ബാലതാരമായി സംഘര്‍ഷ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു.
ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാടി 2022 ഫെബ്രുവരി 25നാണ് പ്രദര്‍ശനത്തിനെത്തിയത്.