പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. അടുത്തിടെ വിവാഹിതരായ ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാാത്തിരിപ്പിലാണ്. ഇപ്പോഴിതാ നിയമപരമായി തൻ്റെ പേര് ഉടൻ തന്നെ മാറ്റുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ ഭട്ട്. എന്നാൽ സ്ക്രീനിൽ തൻ്റെ പേര് ആലിയ ഭട്ട് എന്ന് തന്നെയാകുമെന്നും ആലിയ പറഞ്ഞു.
പേരു മാറ്റുന്നതിനെപറ്റി കുറച്ചുനാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ വിവാഹത്തിന് ശേഷമുള്ള സിനിമാതിരക്കുകൾ കാരണം അതിന് സമയം കിട്ടിയില്ലെന്നും താരം പറയുന്നു. രൺബീർ തൻ്റെ പാസ്പോർട്ടിൽ വൈവാഹിക നില വിവാഹിതൻ എന്നാക്കിയിരുന്നു. ഒന്നിച്ച് രൺബീറിനൊപ്പം യാത്ര ചെയ്യുമ്പോൾ ഭട്ട് ആയി ഇരിക്കാൻ താത്പര്യമില്ല എന്നാണ് മിഡ് ഡേയ്ക്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞത്.
ഞങ്ങൾക്ക് ഒരു കുട്ടി ജനിക്കാൻ പോകുന്നു. കപൂർമാർ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ ഭട്ട് ആകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഞാൻ എന്നും എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കും. പക്ഷേ ഇപ്പോൾ ഒരു കപൂർ കൂടെയാണെന്ന് മാത്രം. ആലിയ പറഞ്ഞു.