Publish Date: Mon, 26 Aug 2024 (21:04 IST)
Updated Date: Mon, 26 Aug 2024 (21:15 IST)
സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇമെയിലിലൂടെയാണ് നടി പരാതി നല്‍കിയത്. കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് രഞ്ജിത്ത് ലൈംഗികോദ്ദോശ്യത്തോടെ പെരുമാറിയെന്നും ഈ വിവരം ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നതായും ശ്രീലേഖ പരാതിയില്‍ പറയുന്നു.
ആദ്യം പരാതി നല്‍കില്ലെന്നാണ് ശ്രീലേഖ അറിയിച്ചത്. എന്നാല്‍ സിനിമാ മേഖലയിലെ ലൈംഗികാതിക്രമണങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.