Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനെ 'കൊന്ന' വ്യാജൻ അറസ്റ്റിൽ

മോഹൻലാലിനെ 'കൊന്ന' വ്യാജൻ അറസ്റ്റിൽ

അനു മുരളി

, വ്യാഴം, 9 ഏപ്രില്‍ 2020 (10:29 IST)
ഏപ്രിൽ 1നു കൊവിഡ് 19 മായി ത്ബന്ധപ്പെട്ട് വ്യാജ വാർത്തകൾ സൃഷ്ടിക്കരുതെന്ന കേരള പൊലീസിന്റെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ നടൻ മോഹൻലാലിനെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു എന്ന പേരിൽ വ്യാജ വാർത്ത പുറത്ത് വിട്ടത് സമീർ എന്ന വ്യക്തിയായിരുന്നു.
 
ഈ വിഷയത്തിൽ മോഹൻലാൽ ഫാൻസും രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ഫാൻസിന്റെ ആവശ്യം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ വിശദീകരണം നൽകിയിട്ടുണ്ട്.
 
പോസ്റ്റ് ചുവടെ :
 
കോവിഡ് 19: വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
 
കോവിഡ് 19 വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർ​ഗോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്നയാളാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്തകൾ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനക്കിടയിൽ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിക്കലും മറക്കില്ല, മരുന്നുകളുടെ കയറ്റുമതി വിലക്ക് പിൻവലിച്ചതിന് പിന്നാലെ മോദിയ്ക്ക് നന്ദിയറിയിച്ച് ട്രംപ്