'ഞാനും ഒപ്പമുണ്ട്' - കേരളത്തിന് കൈത്താങ്ങായി അല്ലു അർജുനും, നൽകിയത് 25 ലക്ഷം!

അനു മുരളി

വ്യാഴം, 9 ഏപ്രില്‍ 2020 (10:23 IST)
കൊവിഡ് 19ൽ നിന്നും കരകയറുന്നതിന്റെ ഭാഗമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് ആവശ്യപെട്ടിരുന്നു. നിരവധി പേർ സഹായവുമായി എത്തി. അക്കൂട്ടത്തിൽ ശ്രദ്ധ നേടുന്നത് തെലുങ്ക് സ്റ്റൈലിഷ് താരം അല്ലു അർജുൻ ആണ്.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു നൽകിയത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് കൂടെയായിരുന്നു ഈ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഞാനും ഒപ്പമുണ്ട്’ എന്നാണ് സഹായം നല്‍കി അല്ലു അര്‍ജുന്‍ പറഞ്ഞത്.
 
കൊവിഡ് ദുരിതം നേരിടുന്ന മൂന്നു സംസ്ഥാനങ്ങള്‍ക്കാണ് താരം സഹായവുമായി എത്തിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നല്‍കി. മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു.
 
കൊറോണയെ നേരിടാൻ മലയാളസിനിമയിലെ സംഘടനയായ ഫെഫ്ക മുന്നിട്ടിറങ്ങിയപ്പോള്‍ തന്നെ അല്ലു അര്‍ജുന്‍ ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് അൽപ്പത്തരം, 50 ലക്ഷം നൽകിയിട്ടും മോഹൻലാലിനു കുറ്റം; മഹാനടൻ ചെയ്ത തെറ്റ് എന്ത്?