Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകർക്ക് ജന്മദിനത്തിൽ കിടിലൻ സർപ്രൈസുമായി അല്ലു അർജുൻ, പുഷ്‌പ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

അല്ലു അർജുൻ

അഭിറാം മനോഹർ

, ബുധന്‍, 8 ഏപ്രില്‍ 2020 (12:39 IST)
ജന്മദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനവുമായി മലയാളികളുടെ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ അല്ലു അർജുൻ.തന്റെ പുതിയ ചിത്രമായ പുഷ്‌പയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് അല്ലു പിറന്നാൾ ദിവസം പുറത്തുവിട്ടത്. സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.
 
ആര്യ, ആര്യ2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്.രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദാണ് സംഗീതം നിർവഹിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹം- നിതീഷ് ഭരദ്വാജ്