Webdunia - Bharat's app for daily news and videos

Install App

മാർക്കോ കണ്ടു, ആക്ഷൻ തകർത്തെന്ന് അല്ലു അർജുൻ, അദേനിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

അഭിറാം മനോഹർ
വ്യാഴം, 9 ജനുവരി 2025 (11:55 IST)
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും വിജയിച്ച സിനിമയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായി എത്തിയ സിനിമ മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ സിനിമ കണ്ടതായുള്ള റിപ്പോര്‍ട്ടാണ് വരുന്നത്. സിനിമ ഇഷ്ടപ്പെട്ട അല്ലു അഭിനന്ദനങ്ങള്‍ അറിയിക്കാനായി സിനിമയുടെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിക്കുകയും സിനിമ ഇഷ്ടമായെന്ന് അറിയികുകയും ചെയ്തു.
 
 സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ അല്ലുവിനെ ഏറെ സ്വാധീനിച്ചു. സിനിമയുടെ പ്രൊഡക്ഷന്‍ വാല്യൂവിനെ പറ്റിയും അദേനിയോട് അല്ലു സംസാരിച്ചു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ സിനിമ ഉണ്ണി മുകുന്ദന് തന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് നല്‍കിയത്. യുവതലമുറ സിനിമയ്ക്കായി അടിച്ചുകയറിയപ്പോള്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ 100 കോടിക്ക് മുകളില്‍ സ്വന്തമാക്കി. സിനിമയുടെ വിജയത്തിന് പിന്നാലെ മാര്‍ക്കോ സിനിമയ്ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

അടുത്ത ലേഖനം
Show comments