Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിടുമോ ? അല്‍ഫോണ്‍സ് പുത്രനോട് ആരാധകര്‍, സംവിധായകന്റെ മറുപടി

Alphonse Puthren premam movie news film news  nivin Pauly Sai Pallavi

കെ ആര്‍ അനൂപ്

, ശനി, 18 നവം‌ബര്‍ 2023 (10:25 IST)
പ്രേമത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിടുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. സിനിമയിലെ ഡിലീറ്റ് സീന്‍ താന്‍ ഡിലീറ്റ് ചെയ്തുവെന്നും അത് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു. പ്രേമം ഡിലീറ്റഡ് സീന്‍ പുറത്തു വിടുമോ എന്ന ആരാധകന്റെ സോഷ്യല്‍ മീഡിയയിലേക്ക് കമന്റിന് മറുപടി നല്‍കുകയായിരുന്നു അല്‍ഫോന്‍സ്. ഗോള്‍ഡ് സിനിമയെക്കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്.
 
'ഞാനത് ഡിലീറ്റ് ചെയ്തു. ഞാന്‍ എഴുതിയ ജോര്‍ജ് എന്ന കഥാപാത്രത്തോട് ആ രംഗങ്ങള്‍ ഒന്നും യോജിക്കുന്നതല്ല. തിരക്കഥയില്‍ ജോര്‍ജ് അനുയോജ്യമല്ലെങ്കില്‍ മലരും അനുയോജ്യമല്ല. അതിനാല്‍ ഇതെന്നോട് ഇനി ചോദിക്കരുത്. കാരണം ഞാന്‍ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല. കോവിഡിന്റെ സമയത്ത് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് എന്റെ ലോഗോ ചേര്‍ത്തതാണ്. കൈതപ്രം സാര്‍ എഴുതി വിജയ് യേശുദാസും ശ്വേതാമോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ഷൂട്ടിനായി സിനിമയിലെ എല്ലാ താരങ്ങളോടും രണ്ടുദിവസത്തെ ഡേറ്റ് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. അതുപോലെ പല ഉപകരണങ്ങളും സൗകര്യങ്ങളും തിരക്കഥയില്‍ ഉണ്ടായിരുന്നത് പോലെ ആയിരുന്നില്ല. ക്രോണിക് പാന്‍ക്രിയാറ്റിസ് ബാധിച്ചത് മുതല്‍ ഞാന്‍ മെഡിറ്റേഷനില്‍ ആയിരുന്നു. തിരക്കഥയും സംവിധാനവും കളറിനും എഡിറ്റിംഗും മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. അതുകൊണ്ട് ഗോള്‍ഡ് മറന്നേക്കൂ',-അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഠാനോ ജവാനോ അല്ല, നിര്‍മ്മാതാവിന് വമ്പന്‍ ലാഭം നേടിക്കൊടുത്ത ബോളിവുഡ് ചിത്രം ഇതാണ് !'ഗദര്‍ 2' രണ്ടാം സ്ഥാനത്ത്