ഗാർഗിയിലൂടെ ദേശീയ അവാർഡ് ആഗ്രഹിച്ചു, അതിന് വേറെയും കാരണമുണ്ട്: സായ് പല്ലവി

അഭിറാം മനോഹർ
ചൊവ്വ, 18 ഫെബ്രുവരി 2025 (13:53 IST)
Sai Pallavi
മലയാള സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും തെലുങ്ക് സിനിമയില്‍ സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്ന നായികയാണ് സായ് പല്ലവി. മലയാളം,തമിഴ്, തെലുങ്ക് സിനിമകളില്‍ സ്ഥിരസാന്നിധ്യമാണെങ്കിലും സായ് പല്ലവിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത് തെലുങ്ക് സിനിമയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ തന്നെ തെലുങ്കില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സായ് പല്ലവിയ്ക്കാണ് കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരത്തിനായി ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്നത്.
 
എന്നാല്‍ അവസാന നിമിഷം തിരുച്ചിത്രമ്പലം എന്ന സിനിമയിലെ പ്രകടനത്തിന് നിത്യ മേനോനായിരുന്നു പുരസ്‌കാരം. ഇപ്പോഴിതാ താന്‍ എല്ലായ്‌പ്പോഴും ദേശീയ പുരസ്‌കാരം നേടാന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി. അതിന് പക്ഷേ സായ് പല്ലവി പറയുന്ന കാരണം ലേശം വ്യത്യസ്തമാണ്.
 
 എനിക്ക് 21 വയസുള്ളപ്പോള്‍ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു. കല്യാണത്തിന് ധരിച്ചോളു എന്ന് പറഞ്ഞാണ് എനിക്ക് തന്നത്. ആ സമയത്ത് അവര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അന്ന് ഞാന്‍ എന്റെ ആദ്യ സിനിമ പോലും ചെയ്തിരുന്നില്ല. 24 വയസിനോട് അടുക്കുമ്പോഴാണ് പ്രേമത്തില്‍ അഭിനയിക്കുന്നത്. മുത്തശ്ശി സമ്മാനിച്ച സാരി ഏതെങ്കിലും വലിയ അവാര്‍ഡ് ലഭിക്കുമ്പോള്‍ ധരിക്കാമെന്നാണ് കരുതുന്നത്. അതിനായി ദേശീയ പുരസ്‌കാരം വേണമെന്ന് ആഗ്രഹിച്ചിരുന്നു. സായ് പല്ലവി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments